Monday, April 29, 2024
keralaNews

പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ സ്വന്തമായി നിര്‍മ്മിക്കാനൊരുങ്ങി കേരളം.

പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ സ്വന്തമായി നിര്‍മ്മിക്കാനൊരുങ്ങി കേരളം.മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പാലോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്ത്ത് ആന്‍ഡ് വെറ്റിനറി ബയോളജിക്കല്‍സിലാണ് റാബീസ് പ്രതിരോധ മരുന്ന് ഉല്‍പ്പാദിപ്പിക്കുക.240 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളില്‍ നിന്നാണ് പ്രതിരോധമരുന്ന് എത്തിക്കുന്നത്.ആറ് ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്.നബ്കോണ്‍സുമായി 2017ല്‍ മൃഗസംരക്ഷണ വകുപ്പ് ഒപ്പുവെച്ച പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിക്കുന്നത്.ഭാവിയില്‍ ഏത് പ്രതിരോധ മരുന്നിന്റെയും നിര്‍മ്മാണത്തിന് ഈ ലബോറട്ടറി ഉപയോഗിക്കാമെന്നതാണ് സുപ്രധാന നേട്ടം.