Monday, April 29, 2024
keralaNews

പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി.

പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളി.സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി ശരിവെച്ചു. കേസുകള്‍ സംബന്ധിച്ച രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശം നല്‍കി.കേസില്‍ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം സ്വാഗതം ചെയ്തു.