Thursday, May 16, 2024
keralaLocal NewsNews

എരുമേലി ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

എരുമേലി:സ്വകാര്യ ബസ്സും – ബൈക്കും കൂട്ടിയിടിച്ചുണ്ടായ  ബൈക്കപകടത്തിൽ  സാരമായി പരിക്കേറ്റ് കോട്ടയം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുമ്പൂന്നിക്കര സ്വദേശി മരിച്ചു.ഇരുമ്പൂന്നിക്കര  പുതുപറമ്പിൽ പ്രദീഷ്( 42 ) ആണ് ഇന്ന് രാവിലെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു  എരുമേലി – മുണ്ടക്കയം പാതയിൽ ചരള ആനകല്ലിന് സമീപം  അപകടം ഉണ്ടായത്.മുണ്ടക്കയത്ത്  നിന്നും എരുമേലിയിലേക്ക്  വരുകയായിരുന്ന  സ്വകാര്യ ബസും – എരുമേലിയിൽ നിന്നും ഇരുമ്പൂന്നിക്കര വീട്ടിലേക്ക് പോകുകയായിരുന്ന പ്രദീഷും സുഹൃത്തായ ഇരുമ്പൂന്നിക്കര സ്വദേശിയുമായ ഇടമലയിൽ സുമേഷും  (44) സഞ്ചരിച്ച ബൈക്കാണ്  അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ  ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രദീഷ് ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സുമേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.  സംസ്കാരംആശുപത്രി നടപടികൾക്ക് ശേഷം പിന്നീട് നടക്കും. പ്രദീഷിന്റെ ഭാര്യ. ഷൈനി, മക്കൾ.ആദിത്യൻ, ആവണി ഇടകടത്തി റ്റി കെ എം എം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.