Thursday, May 16, 2024
keralaNews

പെരിന്തല്‍മണ്ണയില്‍ ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം . പെരിന്തല്‍മണ്ണ താഴേക്കോട് ആംബുലന്‍സില്‍ 50 കിലോ കഞ്ചാവ് കടത്തിയ തോതില്‍ സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ, മലപ്പുറം പട്ടിപറമ്പ് സ്വദേശി പുത്തന്‍പീടിയയില്‍ ഉസ്മാന്‍ എന്നിവരാണ് പിടിയിലായത്.

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. ആംബുലന്‍സില്‍ പരിശോധന കുറവെന്നതിന്റെ മറവില്‍ നിരന്തരം ഈ രീതിയില്‍ കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.