Sunday, May 12, 2024
keralaNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും.  മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തിലെ പ്രതിരോധ തന്ത്രങ്ങള്‍ വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ക്വാറന്റൈന്‍ എല്ലാവര്‍ക്കും ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിയുന്നതും ആളുകള്‍ ടെലികണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ഇതിന് താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് മാസം കഴിഞ്ഞാല്‍ ആരോഗ്യവകുപ്പ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകള്‍ കേസുകള്‍ 50,000ന് മുകളില്‍ തന്നെയെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 3.6 ശതമാനം രോഗികളെയാണ്. ഐസിയുവില്‍ രോഗികള്‍ വര്‍ദ്ധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലും വലിയ വര്‍ദ്ധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.ഫെബ്രുവരി രണ്ടാംവാരം കൊറോണ വ്യാപനം കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.