Friday, April 26, 2024
keralaNewspolitics

ചികിത്സക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക്

വിദഗ്ദ ചികിത്സക്കായി മുൻ മുഖ്യമന്ത്രിയും എഐസിസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പോകും.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിലൊന്നായ ബെർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹത്തിന് ചികിത്സ ഒരുക്കുക.വ്യാഴാഴ്ചയ്ക്ക് മുൻപായി ജർമ്മനിയിലേക്ക് പോകുമെന്നാണ് വിവരം.വിദഗ്ദ ചികിത്സക്കായുള്ള ആശുപത്രി ചെലവ് പാർട്ടിയാണ് വഹിക്കുന്നത്.മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും.നേരത്തെ തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ നേടിയിരുന്നു.