Friday, May 17, 2024
keralaLocal NewsNews

അക്ഷര ഫലം പറിച്ച് കുട്ടി കര്‍ഷക കൂട്ടം.

എരുമേലി:വിഴുക്കിത്തോട് പി വൈ എം എ . ലൈബ്രറിയുടെ കുട്ടികര്‍ഷകര്‍ സംഘടിപ്പിച്ച വായന ദിനാചാരണം ശ്രദ്ധേയമായി.വായനദിനത്തില്‍ നട്ട അക്ഷര മരങ്ങളില്‍ ഗ്രന്ഥങ്ങളും ഗ്രന്ഥകര്‍ത്താക്കലും ഫലങ്ങളായി നിറഞ്ഞു.വീട്ടുകാര്‍ ആവേശത്തോടെ ഫലങ്ങള്‍ പറിച്ചു .കൃതിയും രചയിതാവും ചേരും വിധം ഫലങ്ങള്‍ കിട്ടിയവര്‍ വിജയികളായി. നൂറിലേറെ വീടുകളില്‍ മത്സരം നടന്നു.വായന വാരാചരണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍ എ ഉത്ഘാടനം ചെയ്തു.കെ കെ പരമേശ്വരന്‍ അദ്യഷ നായിരുന്നു. പ്രൊ. ബിനോ. പി .ജോസ് മുഖ്യ പ്രഭാക്ഷണവും സാബു. കെ . ബി. പി.എന്‍ .പണിക്കര്‍ അനുസ്മരണ പ്രഭാക്ഷണവും നടത്തി.