Thursday, May 2, 2024
keralaNewspolitics

പൂഞ്ഞാറിലും പുതുപ്പാടിയിലും എല്‍ഡിഎഫിന് മിന്നും ജയം

കോട്ടയം :തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയത്തെ പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എല്‍ഡിഎഫിന് മിന്നും ജയം. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും സിപിഎം വാര്‍ഡ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വയനാട് പതുപ്പാടി പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. കനലാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിത മനോജാണ് വിജയിച്ചത്.