Friday, May 17, 2024
keralaNews

പീസ് മിഷൻ പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു 

എരുമേലി: കിടപ്പ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ഫീസ് മിഷൻ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. കിടക്ക, ഓക്സിജൻ സിലിണ്ടർ , വീൽചെയർ,നെബുലൈസർ, വോക്കർ തുടങ്ങിയ ആധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പീസ്  മിഷൻ പാലിയേറ്റീവ് കെയർ സെന്റർ  സൗജന്യമായി നൽകുന്നത്.പീസ് മിഷൻ പാലിയേറ്റീവ് കെയർ സെന്ററിന്റെ ചെയർമാൻ  സൈനുലാബുദീൻ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. പ്രിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി,എരുമേലി ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്,എരുമേലി മഹൽ ഇമാം ഹമീദ് ഖാൻ സാഖവി, എസ്എൻഡിപി എരുമേലി യൂണിയൻ കൺവീനർ എൻ.യു അജിത് കുമാർ,
എൻഎസ്എസ് എരുമേലി കരയോഗം പ്രസിഡന്റ് ടി .അശോക് കുമാർ,
സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  സക്കറിയ ഡൊമനിക് ,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ ,വ്യാപാര വ്യവസായി സമിതി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി സെക്രട്ടറി പി ആർ ഹരികുമാർ,ട്രസ്റ്റ് കോഡിനേറ്റർ വി എ നിഷാദ് മോൻ, സെക്രട്ടറി വി എ റഫീഖ്,
ട്രഷറർ ഷാനവാസ് എന്നിവർ സംസാരിച്ചു.