Friday, May 17, 2024
keralaNews

പൂഞ്ഞാര്‍ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം ഉത്സവം

പൂഞ്ഞാര്‍: കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ശനിയാഴ്ച കൊടിയേറും. ശനിയാഴ്ച രാവിലെ 7.15ന് ഉഷപൂജ,എട്ടിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. ഞായറാഴ്ച രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളത്ത്,12.30ന് ഉത്സവബലി ദര്‍ശനം,രാത്രി ഒന്‍പതിന് കൊടിക്കീഴില്‍ വിളക്ക്. തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.30 നും വൈകിട്ട് 5.30 നും ശ്രീബലി എഴുന്നള്ളത്ത്, രാത്രി ഒമ്പതിന് കൊടിക്കീഴില്‍ വിളക്ക്. 11ന് ഉച്ചക്ക് 12.30 ന് ഉത്സവബലി ദര്‍ശനം, 6.30ന് ദീപാരാധന, സേവ, ഒന്‍പതിന് വലിയവിളക്ക്. 12ന് രാത്രി 10.30ന് പള്ളിവേട്ട, എതിരേല്‍പ്. 13ന് വൈകിട്ട് 4.30ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 10.30ന് ആറാട്ട് എതിരേല്പും വലിയ കാണിക്കയും, 12ന് കൊടിയിറക്ക്.