Friday, May 10, 2024
keralaNews

പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; പിതാവിനെ കാണാതായി.

മുട്ടാര്‍പുഴയില്‍ മഞ്ഞുമ്മല്‍ റഗുലേറ്റര്‍ ബ്രിജിനു സമീപം പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ ബീറ്റ ഗ്രീന്‍ 6എയില്‍ സനു മോഹന്റെ മകള്‍ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. പിതാവിനെ കാണാതായിട്ടുണ്ട്.സനുമോഹന്‍ മകളുമൊന്നിച്ചു പുഴയില്‍ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ അവസാനിപ്പിച്ചു.ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.ഞായറാഴ്ച രാത്രി 9.10 മുതല്‍ ഇരുവരെയും കാണ്‍മാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീണ്‍ ഇന്നലെ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയില്‍ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകള്‍ വൈഗയും 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലാണ് താമസം. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹന്‍. ഞായര്‍ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു.