Friday, May 3, 2024
keralaNews

പുല്‍ക്കൂട് പ്രദര്‍ശനത്തിനുള്ള താല്‍ക്കാലിക നടപ്പാലമാണ് തകര്‍ന്നത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ പുല്‍ക്കൂട് പ്രദര്‍ശനത്തിനുള്ള താല്‍ക്കാലിക നടപ്പാലം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുപുരം ഫെസ്റ്റ് എന്ന പേരിലുള്ള പരിപാടിക്കിടെയായിരുന്നു അപകടം. പാലത്തില്‍ ഒരുപാട് പേര്‍ കയറിയതാണ് അപകടത്തിന് കാരണമായത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തി വെപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവാരം കുറഞ്ഞ പല ക കൊണ്ട് നിർമ്മിച്ച താത്ക്കാലിക പാലമാണിത് . പാലത്തിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണം .10 മീറ്റർ അധികം നീളമുള്ള പാലമായിരുന്നു.