Sunday, May 19, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍  ……..

ന്യൂഡല്‍ഹി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കൊണ്‍ഗ്രസ് പ്രഖ്യാപിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപി സി സി പ്രസിഡന്റ് കെ. സുധാകരര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പാര്‍ട്ടി ഏല്പിച്ച ദൗത്യം വലിയ ഉത്തരവാദിത്വമാണെന്നും – വലിയ വെല്ലുവിളിയുണ്ടെന്നും എല്ലാം തരണം ചെയ്ത് വിജയിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന് നടക്കും. പുതുപ്പള്ളി ഉപതിരഞെടുപ്പ് :പത്രിക സമര്‍പ്പണം ഈ മാസം 17 വരെ . ഇലക്ഷന്‍ സെപ്തംബര്‍ 5 ന് . വോട്ടെണ്ണല്‍ സെപ്തംബര്‍ 8 ന് . മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു .