Tuesday, May 21, 2024
GulfkeralaNewsworld

റാപ്പിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി.

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്.എന്നാല്‍ 48 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന പ്രോട്ടോകോളില്‍ മാറ്റമില്ല. ദുബായില്‍ എത്തിയാലും കൊവിഡ് പരിശോധനയുണ്ടാകും.പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് നടത്തേണ്ട പരിശോധനയാണ് റാപ്പിഡ് പിസിആര്‍ പരിശോധന. ഈ പരിശോധനയില്‍ പരാജയപ്പെട്ട നിരവധി പ്രവാസികള്‍ക്കാണ് യാത്ര നടത്താതെ മടങ്ങേണ്ടി വന്നിട്ടുള്ളത്.