Thursday, May 2, 2024
indiaNewspolitics

വഖഫ് ബോര്‍ഡ് അഴിമതി ആംആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്.       മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കേയാണ് ക്രമക്കേടുകള്‍ നടത്തിയത്. 2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ വാടകയ്ക്ക് കൊടുക്കുകയും അതുവഴി വ്യക്തിപരമായ നേട്ടമുണ്ടാക്കുകയും ചെയ്തതായി ഇഡി കണ്ടെത്തി.കൂട്ടാളികളുടെ പേരിലാണ് ഖാന്‍ ലഭിച്ച തുക നിക്ഷേപിച്ചത്. കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച വിവിധ രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ 18-ന് അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.