Sunday, May 12, 2024
keralaNews

അപ്പാച്ചിമേട്ടില്‍ അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തന്‍ മുരളീധരനാണ് മരിച്ചത്. 48 വയസായിരുന്നു. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടര്‍ന്ന് പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണ്ഡല കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ രണ്ടര ലക്ഷം പേര്‍ ദര്‍ശനം നടത്തിയെന്നാണ് ഏറ്റവും പുതിയ കണക്ക്. ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. അതേസമയം പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. അഞ്ച് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം.