Friday, May 17, 2024
keralaNewspolitics

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി സ്വീകാര്യമെന്ന് വി.ഡി.സതീശന്‍

വര്‍ഗീയ വിദേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി സ്വീകാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

24 മണിക്കൂറിന് ശേഷമാണ് പോലീസ് നടപടി ഉണ്ടായത്. കസ്റ്റഡിയില്‍ എടുത്ത ആളെ സ്വന്തം വാഹനത്തില്‍ കൊണ്ട് വരുന്നു. സംഘപരിവാര്‍ നേതാക്കള്‍ക്ക് പിന്തുണ അറിയിക്കാന്‍ അവസരം ഒരുക്കിയാണ് യാത്ര നടത്തിയത്.

ഇത് ദൗര്‍ഭാഗ്യകരം. പി സി ജോര്‍ജ് ഒരുപകരണം മാത്രം. പിന്നില്‍ സംഘ പരിവാര്‍ നേതാക്കള്‍ ആണ്. ഹിന്ദുവിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്നത് ഹിന്ദു വിരുദ്ധ നിലപാടുകള്‍ ആണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

സിപിഎമ്മിനും മുഖ്യമന്ത്രിക്കും വര്‍ഗീയ പ്രീണന നയം ആണ്. അതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ കാണുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടനയില്‍ പരിമിതികള്‍ ഉണ്ട്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതാണോ അഭിപ്രായ സ്വാതന്ത്ര്യം പി സി ജോര്‍ജ് മാത്രമല്ല പ്രതി .

പിന്നില്‍ ഗൂഢാലോചന ഉണ്ട്. പി സി ജോര്‍ജിനെക്കൊണ്ട് വിദ്വേഷ പരാമര്‍ശം നടത്താന്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസ് എടുക്കണം എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

 

വര്‍ഗീയത വളര്‍ത്തുന്ന ഒരു പരാമര്‍ശത്തേയും അംഗീകരിക്കാന്‍ ആകില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമൂഹത്തില്‍ കലാപം ഉണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമമമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.