Thursday, May 2, 2024
keralaLocal NewsNews

പി.വൈ.എം.എ.ലൈബ്രറി കുട്ടികര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പി.വൈ.എം.എ.ലൈബ്രറി കുട്ടികര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .വിഴിക്കിത്തോട്.പി.വൈ.എം.എ ലൈബ്രറിയും ബാങ്ക് ഓഫ് ബറോഡ കാഞ്ഞിരപ്പളളി ശാഖയും ചേര്‍ന്ന് നടത്തിയ മണ്ണറിവ് പദ്ധതിയുടെ കുട്ടികര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെക്കൊണ്ട് ഏത്തവാഴകൃഷി ചെയ്യിപ്പിച്ച് ഏറ്റവും മികച്ച വിളവെടുത്ത നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്കുന്നത്. റിനോമോന്‍ബെന്നി,ടോംജോസ്,അശ്വിന്‍മനോജ് ,നിബിന്‍എബി എന്നിവരാണ് കുട്ടിക്കര്‍ഷക അവാര്‍ഡിന് അര്‍ഹരായത്.ഞായറാഴ്ച 2ുാന് ലൈബ്രറി ഹാളില്‍ ചേരുന്ന അവാര്‍ഡ് വിതരണസമ്മേളനം ജില്ലാപന്ചായത്ത് മെമ്പര്‍ ജെസിഷാജന്‍ ഉദ്ഘാടനം ചെയ്യും.കെ.കെ.പരമേശ്വരന്‍ അദ്ധ്യക്ഷനായിരിക്കും.ബ്‌ളാക്ക് പഞ്ചായത്ത് മെമ്പര്‍ ജോളിമടുക്കക്കുഴി ,പഞ്ചായത്ത് അംഗങ്ങളായ സിന്ധുസോമന്‍ നിസസലിം എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ടി .പി.രാധാകൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. സാബു.കെ.ബി. ടി.കെ.രാമചന്ദ്രന്‍നായര്‍, ഷാജി.എം.എസ്. കെ.ആര്‍.സുബാഷ്., എം.ആര്‍.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്യും.