Sunday, May 5, 2024
indiakeralaNewsSports

പി ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അതിഥിയായി മമ്മൂട്ടിയെത്തി

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി.ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.നാല് പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു.തുടര്‍ന്ന് പൂക്കൂട നല്‍കി. തനിക്ക് ലഭിച്ച മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍. നിര്‍മാതാവ് ആന്റോ ജോസഫ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.