Sunday, May 19, 2024
keralaNewspolitics

പിസി ജോര്‍ജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു.

കൊച്ചി :പിസി ജോര്‍ജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല.ജോര്‍ജിന്റെ ഗണ്‍മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയത്.അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗം ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതി നേരിട്ട് പരിശോധിക്കും. പി.സി.ജോര്‍ജിന് ലഭിച്ച ജാമ്യംറദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്ന കോടതിയാണ് പ്രസംഗം നേരിട്ട് പരിശോധിക്കുന്നത്.