Saturday, May 18, 2024
keralaNews

പാലാരിവട്ടം പാലം ഗതാഗതത്തിനു തയാര്‍; ഭാരപരിശോധന വിജയം, പാലം ഇന്നു കെമാറും

പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ഇന്നു റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന് (ആര്‍ബിഡിസികെ) കൈമാറുമെന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. അവസാനവട്ട പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. പാലം ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം.9 മാസമായിരുന്നു സര്‍ക്കാര്‍ അനുവദിച്ച സമയം. കരാര്‍ നല്‍കിയതു 8 മാസം എന്നു നിശ്ചയിച്ചാണ്. എന്നാല്‍ 5 മാസവും 10 ദിവസവും കൊണ്ടു പാലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മറ്റ് ഏതെങ്കിലും ഏജന്‍സിയായിരുന്നെങ്കില്‍ കുറഞ്ഞതു 18 മാസം വേണ്ടി വരുന്ന പണിയാണ്.ഊരാളുങ്കല്‍ സൊസൈറ്റിയും ശ്രീഗിരി കണ്‍സല്‍റ്റന്റ്‌സും നന്നായി ചെയ്തു. മികച്ച നിലവാരത്തിലാണ് ഊരാളുങ്കല്‍ പാലം നിര്‍മിച്ചത്. ഊരാളുങ്കലിനെയും ചീഫ് എന്‍ജിനീയര്‍ കേശവചന്ദ്രനെയും ഡിസൈന്‍ കണ്‍സള്‍റ്റന്റുമാരായി പ്രവര്‍ത്തിച്ച ഷൈന്‍ വര്‍ഗീസ്, മുഹമ്മദ് ഷെറിന്‍ എന്നിവരെയും അഭിനന്ദിക്കുന്നു. അദ്ദേഹം പറഞ്ഞു.