Sunday, April 28, 2024
keralaNewsObituary

പാലക്കാട് 14 കാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് പടലിക്കാട് പതിനാല് വയസുകാരിയേയും – യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ പെണ്‍ക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പുലര്‍ച്ചെയാണ് പടലിക്കാട് ഇറിഗേഷന്‍ കനാലിന് സമീപമുള്ള മരത്തില്‍ പതിനാലുകാരിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയേയും കൊട്ടേക്കാട് സ്വദേശി രഞ്ജിതിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവും പെണ്‍കുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി വീട്ടുകാര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍ക്കുട്ടിയെയും യുവാവിനെയും കാണാതായ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതി നല്‍കിയിട്ടും പെണ്‍ക്കുട്ടിയുടെ തിരോധാനം വേണ്ടത്ര ഗൗരവത്തില്‍ അന്വേഷിച്ചില്ലെന്ന് ആരോപണമുണ്ട്. പൊലീസിന്റെ വീഴ്ചക്കെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.