Saturday, April 20, 2024
Local NewsNews

എരുമേലിയില്‍ മെഗാ ശുചീകരണവും – ബോധവത്ക്കരണ പരിപാടിയും നടത്തി

എരുമേലി: മാലിന്യമുക്ത നവകേരളം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി എരുമേലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഗാ ശുചീകരണവും ബോധവത്ക്കരണ പരിപാടിയും നടത്തി.                                                                       

 

 

 

 

പഞ്ചായത്ത് പടിക്കല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇജെ ബിനോയി അധ്യക്ഷത വഹിച്ചു.               

 

 

 

 

 

ശുചീകരണത്തിന് ശേഷം നടന്ന റാലി പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.എരുമേലി പുത്തന്‍വീട് ഗ്രീന്‍ ഫീല്‍ഡ് മൈതാനില്‍ നടന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് സര്‍വൈവെല്‍ ഓഫീസര്‍ സിത്താര ഉദ്ഘാടനം ചെയ്തു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയി, പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, മറിയാമ്മ ജോസഫ്,നാമ്പര്‍ പനച്ചി, കെ ആര്‍ അജേഷ് , മറ്റ് പ്രതിനിധികളായ റെക്‌സണ്‍, അമ്പിളി സജീവ്, രവീന്ദ്രന്‍ എരുമേലി, പഞ്ചായത്ത് സെക്രട്ടറി വിന്‍സ്റ്റണ്‍ ഡിസൂസ കുടുംബശ്രീ അംഗങ്ങള്‍, എഡിഎസ് , സിഡി എസ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.