Tuesday, May 14, 2024
keralaNews

കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.

കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നത്.കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും മാറ്റാന്‍ വിസമ്മതിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.സ്വകാര്യ വാഹനങ്ങള്‍ക്കൊപ്പം നിരവധി സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ വാഹനങ്ങളിലും ഇത്തരത്തില്‍ നിയമവിരുദ്ധമായ കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും കണ്ടെത്തിയിട്ടുണ്ട്.ഇവക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും പരിശോധന. നിയമം ലംഘിച്ചിട്ടുണ്ടെന്ന് മനസിലായാല്‍ ഇ-ചെലാന്‍ വഴിയായിരിക്കും പിഴ ഈടാക്കുക.നേരത്തെ ഡിസംബറില്‍ തന്നെ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു.എന്നാല്‍,മേട്ടോര്‍ വാഹന വകുപ്പ് അന്ന് നടപടിയെടുത്തിരുന്നില്ല.