Thursday, May 9, 2024
keralaNews

പാറത്തോട് പാലപ്രയില്‍ 7 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.

കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയില്‍ കടന്നല്‍ കുത്തേറ്റ് 7 പേര്‍ ആശുപത്രിയില്‍. തോട്ടത്തില്‍ കാടുവെട്ടുന്നതിനിടെയാണ് മഞ്ഞനാനി എസ്‌റ്റേറ്റിലെ തൊഴിലാളികളായ 7 സ്ത്രീകള്‍ക്കാണ് ദേഹമാസകലം കടന്നലിന്റെ കുത്തേറ്റത്.ശനിയാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. ചോറ്റി സ്വദേശികളായ മടമലയില്‍ ബീന,അഞ്ചനാനിക്കല്‍ ലിസമ്മ,കങ്ങഴയില്‍ ഗീത സജി,കളപ്പുരയ്ക്കല്‍ രാധാമണി,വടശ്ശേരിപറമ്പില്‍ ആലീസ്,ചെങ്ങാറ്റൂര്‍ ഉമ്മുക്കുല്‍സു,താന്നിമറ്റം ജാന്‍സി, എന്നിവരെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.