Monday, April 29, 2024
indiaNewsworld

പാമ്പിന്റെ വിഷത്തില്‍ നിന്നും മരുന്ന്.

രക്തം വാര്‍ന്നുള്ള മരണങ്ങള്‍ തടയാന്‍ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ഗവേഷകര്‍.പാമ്പിന്റെ വിഷത്തില്‍ നിന്നും നിര്‍മിക്കുന്ന പ്രത്യേകതരം പശയാണ് കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരിക്കേറ്റ ഭാഗത്തെ കോശങ്ങളില്‍ ഒട്ടിക്കുന്ന പശയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം രക്തസ്രാവം തടയാന്‍ സാധിക്കുകയും അതുവഴി രോഗിയുടെ ജീവന്‍ രക്ഷിക്കാനും കഴിയും.ലാന്‍സ്‌ഹെഡ് പാമ്പുകളില്‍ കാണുന്ന വിഷത്തില്‍ നിന്നാണ് ഈ പശ നിര്‍മ്മിക്കുന്നത്, കൂടാതെ രക്തം കട്ടപിടിക്കുന്ന എന്‍സൈം റെപ്റ്റിലേസ് അല്ലെങ്കില്‍ ബാട്രോക്‌സോബിന്‍ എന്നറിയപ്പെടുന്നു. അതേസമയം, കൊടുംവിഷമുള്ള പാമ്പില്‍ നിന്നാണ് ഈ പശ ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത.

ലോകത്തിലെ ഏറ്റവും വിഷമുള്ള അണലി വര്‍ഗത്തില്‍പെട്ട ‘ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ്’ ന്റെ വിഷമാണ് പശയ്ക്കായി ഉപയോഗിക്കുന്നത്. രക്തം കട്ടപിടിക്കുന്ന എന്‍സൈം റെപ്റ്റിലേസ് അല്ലെങ്കില്‍ ബാട്രോക്‌സോബിന്‍ എന്നറിയപ്പെടുന്നു. ഈ എന്‍സൈം പരിഷ്‌കരിച്ച ജെലാറ്റിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇത് ജീവന്‍ രക്ഷിക്കാനുള്ള ഒരു ചെറിയ ട്യൂബില്‍ സ്ഥാപിക്കാം.ഈ ‘സൂപ്പര്‍ ഗ്ലൂ’ ഗുരുതരമായ അപകടങ്ങളെ തുടര്‍ന്നുള്ള രക്തസ്രാവം തടയാന്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. വളരെ എളുപ്പത്തില്‍ പശ ഉപയോഗിച്ച് ചികിത്സ നടത്താമെന്നതാണ് പ്രത്യേകത. ട്യൂബില്‍ നിന്നും അല്‍പം പശ രക്തസ്രാവമുള്ള ഭാഗത്തെ കോശങ്ങളില്‍ ലേസര്‍പോയിന്റര്‍ ഉപയോഗിച്ച് ചേര്‍ക്കുകയാണ് വേണ്ടത്.
തെക്കേ അമേരിക്കയുടെ വടക്കുഭാഗത്ത് കണ്ടുവരുന്ന പാമ്പാണ് ലാന്‍സ്‌ഹെഡുകള്‍. കൊടുംവിഷമുള്ള പാമ്പാണിത്. പ്രായപൂര്‍ത്തിയായ ഒരു ലാന്‍സ്‌ഹെഡിന് കുറഞ്ഞത് മുപ്പത് മുതല്‍ 50 ഇഞ്ച് വരെ നീളം കാണും. കാപ്പി തോട്ടങ്ങളിലും വാഴതോട്ടങ്ങളിലുമാണ് ഇവയെ സാധാരണ കൂടുതലായി കണ്ടു വരുന്നത്. അതിനാല്‍ തന്നെ കര്‍ഷകരാണ് ഈ പാമ്പിന്റെ കടിക്ക് പലപ്പോഴും ഇരയാകുന്നത്. ശരാശരി 124 മില്ലിഗ്രാം ആണ് ഇതിന്റെ വിഷം. പക്ഷേ 342 മില്ലിഗ്രാം വിഷം വരെ ഒരു ലാന്‍സ്‌ഹെഡില്‍ കാണും.