Wednesday, May 15, 2024
keralaNewsObituary

വിവാഹത്തിന് മുന്‍പാണ് കുഞ്ഞ് ജനിച്ചതാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

ഇടുക്കി: ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികള്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അതുമൂലം ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.