Wednesday, May 15, 2024
keralaNews

ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിയാന്‍ പ്രധാനമന്ത്രിയോട് സന്നദ്ധതയറിയിച്ചു

പാര്‍ട്ടി നേതാക്കള്‍ തന്നെ തന്റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജി സന്നദ്ധത അറിയിച്ചത്.എന്നാല്‍ യെദിയൂരപ്പ രാജിവെക്കില്ലെന്നും രണ്ടു വര്‍ഷം കൂടി അധികാരത്തില്‍ തുടരുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.