Thursday, May 2, 2024
AgricultureBusinessindiakeralaNews

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ സംഘടന

കര്‍ണാടക കടക്കാന്‍ ഇനിയും ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍. ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ സംഘടനയായ എന്‍എഫ്പിഒ കര്‍ണാടക മുഖ്യമന്ത്രിയെ സമീപിക്കും. കൊവിഡ് മഹാമാരിയും വിളകളുടെ വില തകര്‍ച്ചയും മൂലം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ കോടികളുടെ നഷ്ടമാണ് നേരിട്ടത്.

കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാര്‍ഗങ്ങളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് കര്‍ണാടകയിലേക്ക് കടക്കാന്‍ പ്രത്യേക പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാസ് പിന്നീട് പുതുക്കി നല്‍കിയില്ല. മുത്തങ്ങ അതിര്‍ത്തിയിലെ പകല്‍കൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരുടെയും ആവശ്യം.