Wednesday, May 1, 2024
indiaNewspoliticsUncategorized

ഗ്യാന്‍വാപി; ചരിത്രത്തിന്റെ യഥാര്‍ത്ഥവസ്തുതകള്‍ ഒരിക്കല്‍ പുറത്തുവരും: ആര്‍എസ്എസ്

ന്യൂഡല്‍ഹി: ഗ്യാന്‍വാപി ചരിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെയ്ക്കാനാകില്ലെന്നും – സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും ആര്‍എസ്എസ്. ഗ്യാന്‍വാപി വിഷയത്തില്‍ നടക്കുന്ന സര്‍വ്വേകളും ഹൈന്ദവ വിശ്വാസികള്‍ നല്‍കിയിരിക്കുന്ന പരാതികളും നിലവിലെ കോടതി ഇടപെടലുമാണ് ആര്‍എസ്എസ് അഖിലേന്ത്യാ പ്രചാര്‍പ്രമുഖ് സുനില്‍ അംബേക്കര്‍ പരാമര്‍ശിച്ചത്.

നിരവധി മാനങ്ങളുണ്ട് ‘ഗ്യാന്‍വാപി വിഷയത്തില്‍. എന്തൊക്കെയായാലും ചരിത്രസത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യും. എത്ര നാള്‍ ചരിത്രത്തെ മൂടിവെയ്ക്കാനാകും. സമൂഹത്തിന് മുന്നില്‍ അവ മറനീക്കിപുറത്തുവരുന്ന ഒരു കാലം വരും.’ സുനില്‍ അംബേക്കര്‍ അറിയിച്ചു.

കാശീ വിശ്വനാഥ ക്ഷേത്രവും – ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഗ്യാന്‍വാപി പള്ളിയും പരിസരവും ചേര്‍ന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കോടതി നിയമിച്ചിരിക്കുന്ന ഔദ്യോഗിക കമ്മീഷനാണ് ശേഖരിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പരാതിക്കാരില്‍ ഒരാളായ സോഹന്‍ ലാല്‍ ആര്യ മസ്ജിദിനകത്ത് ശിവലിംഗം സര്‍വ്വേയില്‍ ബോധ്യപ്പെട്ടതായി പറയുന്നു.

ഇത് നിര്‍ണ്ണായകമായ തെളിവാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും കോടതി മേഖല കനത്തസുരക്ഷയിലാക്കുകയും ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന ഭാഗം അടച്ചുപൂട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതിയുടെ കൂടി പരിഗണനയിലാണ്.