Tuesday, May 14, 2024
keralaNews

പരാജയ ഭീതി മൂലം ബാലിശമായ ആരോപണങ്ങളുമായി പിസി ജോര്‍ജ് വരുന്നു : അഡ്വ. ടോമി കല്ലാനി.

ഈരാറ്റുപേട്ട: ജില്ലാ കോടതി കോട്ടയത്തായിരിക്കെ പ്രാക്ടീസിനായി അവിടെ പോയതിന്റെ പേരില്‍ മണ്ഡലത്തിനു പുറത്തുനിന്നും വന്നവനെന്ന ആക്ഷേപമുന്നയിക്കുന്നത് പിസി ജോര്‍ജ് പരാജയ ഭീതിയെ തുടര്‍ന്നാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. സ്വന്തം വീഴ്ചകള്‍ മറച്ചു വച്ച് മറ്റുള്ളവരെ താറടിക്കുന്ന പ്രവര്‍ത്തി ജോര്‍ജ് അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കള്ളം പലയാവര്‍ത്തി ആവര്‍ത്തിച്ചാല്‍ സത്യമാകിലെന്നും അദ്ദേഹം വ്യക്തമാക്കി. ഈരാറ്റുപേട്ടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്ഡിപിഐ വോട്ടുകള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നതു സംബന്ധിച്ച ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. ഇത്തരമൊരു കൂട്ടുകെട്ട് ഉണ്ടോയെന്ന കാര്യം കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷവും വ്യക്തമാക്കണം.യുഡിഎഫ് പ്രചാരണത്തില്‍ ബഹുകാതം മുന്നിലാണ്. 54 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കൈപ്പത്തിയില്‍ മത്സരിക്കുന്നു. ഇതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ യുഡിഎഫ് സ്വഭാവമുള്ള മണ്ഡലത്തില്‍ ജോര്‍ജും എല്‍ഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു. പൂഞ്ഞാറില്‍ ചര്‍ച്ചയാകേണ്ടത് യഥാര്‍ത്ഥത്തില്‍ വികസനമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി വികസനമില്ലാത്ത മണ്ഡലമാണ് പൂഞ്ഞാര്‍. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇതു ചര്‍ച്ചയാകുന്നില്ല.വികസനവും കൃത്യമായ രാഷ്ട്രീയവും പറയാനാവാതെ പിസി ജോര്‍ജ് പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.