Monday, May 6, 2024
Agriculture

പത്തുമണിച്ചെടി നട്ടുവളര്‍ത്തുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍.

ചൂടുകാലത്ത് ധാരാളം പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് പത്തുമണി. വിത്തുകള്‍ നട്ടും തണ്ടുകള്‍ കുഴിച്ചിട്ടും പത്തുമണിച്ചെടി വളര്‍ത്താം. പത്തുമണിച്ചെടി നട്ടുവളര്‍ത്തുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

1. തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചിരട്ടക്കരി കൂടി ചേര്‍ക്കുക. നടുന്ന ചട്ടികളില്‍ അമിതമായ വെള്ളം താഴേക്ക് പോകാന്‍ ദ്വാരങ്ങള്‍ ഇടണം. ഇല്ലെങ്കില്‍ ചെടി ചീഞ്ഞു പോകും.

2. പത്തുമണിച്ചെടിയുടെ വിത്തുകള്‍ വാങ്ങാന്‍ കിട്ടും. ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക.

3. വിത്തുകള്‍ ഫംഗസൈഡില്‍ ചേര്‍ത്ത ശേഷം മാത്രം മണ്ണില്‍ കുഴിച്ചിടുക. ചെറിയ ലെയറായി അതേ പോട്ടിങ്ങ് മിശ്രിതം തന്നെ മുകളില്‍ ഇടണം.

4. ചെടി നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം

5. പഴത്തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ഉപയോഗിച്ചാല്‍ പൂക്കള്‍ക്ക് നല്ല വലുപ്പമുണ്ടാകും

6. മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

7.രാവിലത്തെ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം.