Friday, April 26, 2024
News

അപേക്ഷ ക്ഷണിക്കുന്നു. അവസാന തിയതി ഓഗസ്റ്റ് 14

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ഇന്നവേറ്റീവ് സയന്‍സ് ആന്റ് ടെക്‌നോളജി ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ‘എന്ന കാര്‍ഷീക -സംരഭകത്വ വികസന പദ്ധതി പ്രകാരം കേരളത്തിലെ കര്‍ഷകര്‍,യുവജനങ്ങള്‍, വനിതകള്‍, പ്രവാസികള്‍,സ്വയം തൊഴില്‍ അന്വേഷകര്‍, സംരഭകര്‍ എന്നിവര്‍ക്ക് താഴെ പറയുന്നവയില്‍ സൗജന്യ ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ പരിശീലനം നല്‍കുന്നു.

1. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ & ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍
2. പേപ്പര്‍ ബാഗ്, മാസ്‌ക് നിര്‍മ്മാണം.
3.പപ്പായ കൃഷി
4. സോസ്സ് & കെച്ചപ്പ്
5. ചോക്ലേറ്റ്, വിനാഗിരി
6. വിവിധയിനം പപ്പടങ്ങള്‍, ചമ്മന്തിപ്പൊടികള്‍
7. ടൂട്ടി ഫ്രൂട്ടി& ഡീഹൈഡ്രേറ്റഡ് ഫ്രൂട്ട്‌സ്.
8. ഫ്രൂട്ട് പള്‍പ്പ് നിര്‍മ്മാണം.
9. കൂള്‍ഡ്രിങ്ക്‌സ് & ഐസ്‌ക്രീം
10. സോപ്പ്, സൗന്ദര്യവര്‍ധിത ഉത്പ്പന്നങ്ങള്‍.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
കൂടാതെ പരിശീലന ശേഷം താല്‍പര്യമുള്ള സംരഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50 % വരെ സബ്‌സിഡിയോടുകൂടിയ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സൗജന്യമായി തയ്യാറാക്കി നല്‍കുന്നതാണ്. കൂടാതെ സൗജന്യമായി MSME, FSSAl രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും എകജാലക സംരഭകത്വ രജിസ്‌ട്രേഷനും ലോണ്‍ ക്ലിയറന്‍സിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട
i STED ജില്ലാ പ്രോജക്ട് ഓഫീസുകള്‍ മുഖേന ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട ജില്ലാ പദ്ധതി നിര്‍വ്വഹണ ഓഫീസുകളുടെ ഫോണ്‍ നമ്പര്‍:
1. കാസര്‍ഗോഡ്, കണ്ണൂര്‍- 9447861943

2. കോഴിക്കോട്, വയനാട്-
7994225001
3. മലപ്പുറം – 9446046958

4. പാലക്കാട്, തൃശ്ശൂര്‍ – 9539771663

5. ഇടുക്കി, എറണാകുളം, കോട്ടയം – 8547776115

6. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം -8281122723

വിശദ വിവരങ്ങള്‍ക്ക്: 8157084301, 0484 2393942 (ഹെഡ് ഓഫീസ് – ശാസ്ത്ര ഭവന്‍, എറണാകുളം)

( ചആ . രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയില്‍ മാത്രം ഫോണില്‍ ബന്ധപ്പെട്ട് സംരഭം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.)

Leave a Reply