Tuesday, May 7, 2024
keralaNews

പത്തനംതിട്ടയില്‍ എലിപ്പനി മരണം.

പത്തനംതിട്ടയില്‍ എലിപ്പനി മരണം. തിരുവല്ല പെരിങ്ങര വേങ്ങല്‍ സ്വദേശിയായ കോതകാട്ട് ചിറയില്‍ രാജന്‍ ആണ് മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് രണ്ടാഴ്ചക്കാലമായി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് 5 ദിവസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാജന്‍ ഇന്നലെ വൈകിട്ട് മരിച്ചു.കനത്ത മഴയെ തുടര്‍ന്ന് രണ്ടാഴ്ചയായി ഇവരുടെ വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്.പ്രമേഹ രോഗിയായ രാജന്റെ കാലില്‍ മുറിവുണ്ടായിരുന്നു.ഈ മുറിവിലൂടെയാകാം എലിപ്പനി ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.