Saturday, April 20, 2024
News

 കനത്ത മഴ ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കനത്ത മഴ   സംസ്ഥാനത്ത്  തുടരുകയാണ്. വിവിധ ജില്ലകളില്‍  ജില്ലാ ഭരണകൂടങ്ങള്‍ മഴക്കെടുതിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളിലാണ് . കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതില്‍ എട്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു.
കോഴിക്കോട് മലയോര മേഖലയില്‍ മഴ ശക്തമാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ ജില്ലയിലെ പുഴകള്‍ കരകവിഞ്ഞോഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞോഴുകി ഏഴ് വീടുകളില്‍ വെള്ളം കയറി. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞോഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.മഴയെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് അന്ധകാരനഴി പൊഴി മുറിക്കാന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ജോലികള്‍.

Leave a Reply