Friday, March 29, 2024
keralaNews

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.