Tuesday, May 7, 2024
indiakeralaNews

ന്യൂനമര്‍ദ്ദം വടക്കന്‍ തീരത്തേക്ക് നീങ്ങുന്നു ;ചെന്നൈ വീണ്ടും പ്രളയ ഭീതിയില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരത്തേക്ക് നീങ്ങുന്നവെന്ന് ഉറപ്പായതോടെ ചെന്നൈ വീണ്ടും പ്രളയ ഭീതിയില്‍. ഇന്ന് ഓറഞ്ച് അലെര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ നഗരത്തില്‍ അതിശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18 മണിക്കൂര്‍ അതീവ ജാഗ്രത വേണം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു ഉണ്ടായ കനത്ത മഴയില്‍ മുങ്ങിപ്പോയ പല ഭാഗങ്ങളും ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. മഴ കനത്താല്‍ വീണ്ടും പ്രളയം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. അതോടൊപ്പം വെള്ളം കെട്ടികിടക്കുന്നത് പകര്‍ച്ച വ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.