Friday, April 26, 2024
indiaNews

ന്യൂഡെല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

ആക്രമണ ഭീഷണിയെ തുടര്‍ന്ന് ന്യൂഡെല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം. വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലന്‍ഡനിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അഞ്ജാതന്റെ ഭീഷണി സന്ദേശം.

അമേരികയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം വെള്ളിയാഴ്ച ലന്‍ഡനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.