Saturday, April 20, 2024
keralaNewsObituary

ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ കെ. ഗോവിന്ദ് ഭരതന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ കൗണ്‍സിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ഗോവിന്ദ് ഭരതന്‍. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. കണ്ണൂര്‍ തലശേരി സ്വദേശിയായ അദ്ദേഹം ദീര്‍ഘനാളായ് കൊച്ചിയിലാണ് താമസം. ശബരിമല ആചാര സംരക്ഷണത്തില്‍ അടക്കം വിശ്വാസ സംബന്ധിയായ വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് അഡ്വ.ഗോവിന്ദ് ഭരതന്‍.