Thursday, May 2, 2024
keralaNews

അതിരപ്പിള്ളി കൂട്ടബലാത്സംഗം: മുഖ്യപ്രതി അറസ്റ്റില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വനിത ദിനമായ ഇന്നലെയാണ് പ്രായപൂര്‍ത്തിയാകാത്ത വനവാസി പെണ്‍കുട്ടിയെ മൂന്ന് പേര്‍ മദ്യം നല്‍കി ബലാത്സംഗത്തിന് ഇരയാക്കിയത്.

മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി താമസിക്കുന്ന ഊരിന് സമീപത്ത് വച്ചായിരുന്നു സംഭവം. വീടിന് സമീപത്തെത്തിയ പരിചിതനായ ഒരാള്‍ കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുയും സമീപത്തുള്ള പാറയ്ക്കടുത്ത് കൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും കുട്ടിയെ പീഡിപ്പിച്ചു. ശേഷം പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.