Friday, May 17, 2024
keralaNews

നെടുങ്കണ്ടം കസ്റ്റഡിമരണം:രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം; 6 പൊലീസുകാരെ പിരിച്ചു വിടും

ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സര്‍ക്കാര്‍ നടപടി. കേസില്‍ ഉള്‍പ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും.ആറു പേരെയും പിരിച്ചുവിടാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.അഞ്ച് പൊലീസുകാര്‍ക്ക് എതിരെ കര്‍ശന വകുപ്പുതല നടപടി എടുക്കും.കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഡോക്ടര്‍മാര്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. നടപടി റിപ്പോര്‍ട്ട് നിയമസഭയെ അറിയിച്ചു.