Saturday, April 27, 2024
keralaNewspolitics

നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു ; സ്പീക്കര്‍ സ്വന്തം കസേരയില്‍ നിന്ന് മാറി ഇരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

14ാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബാനറുകളുമായാണ് സഭയില്‍ എത്തിയത്. ധന ബില്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ത്തോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. നിയമസഭാ ചരിത്രത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണിത്. പിണറായി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്.

അന്തരിച്ച അംഗങ്ങള്‍ക്കുള്ള അനുശോചനം കഴിഞ്ഞയുടന്‍ സഭ തള്ളിയ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു.തൊട്ടുപിന്നാലെയാണ് സ്പീക്കറെ നീക്കണം ചെയ്യണം എന്നാവശ്യപ്പെട്ട് എം.ഉമ്മര്‍ എം.എല്‍.എ നോട്ടീസ് നല്‍കിയത്. അത് ചര്‍ച്ച ചെയ്യാന്‍ നിയമസഭ തയ്യാറാകണം.

നിയമസഭ സ്പീക്കര്‍ക്കെതിരെ അതീവ ഗുരുതര ആക്ഷേപമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കറിന്റെ വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും നിയമസഭയുടെ അന്തസിനും മാന്യതയ്ക്കും നിരക്കാത്തതാണ്. സഭ അദ്ധ്യക്ഷനെതിരായ നോട്ടീസ് ഉള്ളതിനാല്‍ കസേരയില്‍ നിന്നൊഴിഞ്ഞ് മാറി ഇരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.തനിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടുള്ള ചര്‍ച്ച നടക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. രാജ്യസഭ തിരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് ഇന്ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്.

നിങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനപരമായ ബാദ്ധ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാല്‍ സ്പീക്കറിന്റെ അഭിപ്രായത്തോട് പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് നിയമമന്ത്രി എ.കെ ബാലന്‍ വിഷയത്തില്‍ ഇടപെട്ട് രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് ആലോചിച്ചാണ് മുഖ്യമന്ത്രി നിയമസഭ ചേരാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തന്നോട് സംസാരിച്ച കാര്യം പ്രതിപക്ഷ നേതാവ് അംഗീകരിച്ചു. എന്നാല്‍ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കുറിപ്പ് താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊടുത്ത് അയച്ചിരുന്നു. അന്ന് ചേര്‍ന്ന ക്യാബിനറ്റില്‍ നിയമമന്ത്രി പങ്കെടുത്തിരുന്നില്ല. അദ്ദേഹം പാലക്കാടായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ഭരണഘടന ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു. താന്‍ നിസഹായന്‍ ആണെന്നായിരുന്നു സ്പീക്കറിന്റെ പ്രതികരണം. അതെ സമയം സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം നിയമസഭയില്‍ അവതരിപ്പിക്കും. വി.ഡി സതീശന്‍ എംഎല്‍എയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. രാവിലെ പത്തുമണിയോടെയാണ് സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.