Saturday, May 11, 2024
kerala

നിയമസഭയില്‍ അവതരണം തുടങ്ങി.

രണ്ടാം പിണറായി സര്‍ക്കാരിന്റെയും മന്ത്രി കെ.എന്‍. ബാലഗോപാലിന്റെയും ആദ്യ ബജറ്റ് നിയമസഭയില്‍ അവതരണം തുടങ്ങി.വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ടി.എം.തോമസ് ഐസക് ഈ വര്‍ഷം അവതരിപ്പിച്ചതെന്ന് ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി.കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി.

കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായിരിക്കും പുതുക്കിയ ബജറ്റ്.കൊവിഡ് ഉണ്ടാക്കിയ വലിയ പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളുമാണ് ബജറ്റില്‍ ഉണ്ടാകുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക തൊഴില്‍ ആരോഗ്യ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. അത് മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു.എത്ര ദൈര്‍ഘ്യത്തില്‍ ബജറ്റ് അവതരിപ്പിച്ചു എന്ന കാര്യത്തില്‍ പ്രസക്തിയില്ല; പ്രതിസന്ധി അതിജീവിക്കാന്‍ പോന്ന ബജറ്റാകും എന്ന ഉറപ്പ് മാത്രമാണ് ഈ ഘട്ടത്തില്‍ നല്‍കാനാകുകയെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് ധനമന്ത്രിയുടെ ചുമതല. അംഗീകാരം നല്‍കേണ്ടത് നിയമസഭയാണെന്നും മന്ത്രി പ്രതികരിച്ചു.ബജറ്റിന്റെ ചരിത്രപരമായ പ്രാധാന്യം കൂടി ഓര്‍മ്മിപ്പിച്ചാണ് ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചത്. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ കന്നി ബജറ്റ് അവതരിപ്പിച്ചതും ഒരു ജൂണ്‍ മാസത്തിലാണ്. സി അച്യുതമേനോന്‍ അവതരിപ്പിച്ച ആ ബജറ്റിന് ശേഷം തുടര്‍ന്നു വന്ന പതിറ്റാണ്ടുകളില്‍ അത്രയും കേരളത്തെ രൂപപ്പെടുത്തുന്നതിലും ജനപക്ഷത്ത് നിന്ന് കൃത്യമായ വികസന നയം രൂപപ്പെടുത്തുന്നതിനും ഇടതുമുന്നണി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.