Sunday, May 19, 2024
keralaNews

നാദാപുരം എംഇടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിങ്ങില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം.

കോഴിക്കോട് : റാഗിങ്ങില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം.നാദാപുരം എംഇടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി നാദാപുരം പുളിക്കൂല്‍ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സഹലിനാണു മര്‍ദനമേറ്റത്. പതിനഞ്ചോളം വരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണു സഹലിനെ ക്രൂരമായി മര്‍ദിച്ചതെന്നാണു പരാതി.

മുന്‍വശത്തെ പല്ല് തകര്‍ന്ന നിലയില്‍ സഹലിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പൊലീസും കോളജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുള്ളതായി സംശയിക്കുന്നു. ഏറെ നേരം രക്തം വാര്‍ന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്. സമാന രീതിയിലുള്ള റാഗിങ്ങ് കോളജില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.