Friday, May 10, 2024
keralaNewspolitics

നര്‍ക്കോട്ടിക് ജിഹാദ് .കാര്യങ്ങള്‍ എല്ലാം പ്രധാനമന്ത്രി അറിയുന്നുണ്ട്. സുരേഷ് ഗോപി

കൊച്ചി : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പ് സഹായം ചോദിച്ചാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന് സുരേഷ്‌ഗോപി എംപി. പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്കത് തന്നോട് പറയാം. അവര്‍ക്ക് പറയാനുള്ളത് എന്താണോ അത് താന്‍ കേള്‍ക്കുകയും ചെയ്യും . ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്‌നം വരുന്നതെങ്കില്‍ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവര്‍ അത് ആവശ്യപ്പെടണം.അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല താന്‍ . അവര്‍ക്ക് ആരോടാണോ പറയാനുള്ളത് അവിടെ താന്‍ നേരിട്ട് പോയി അറിയിക്കും. അതാണ് തന്റെ ജോലിയും. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്‌ഗോപി പറയുന്നു. അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീര്‍, കര്‍ഷക നിയമം അങ്ങനെ എല്ലാം. പറയാന്‍ ഉള്ളവര്‍ പറയട്ടെ. അവരുടെ എണ്ണം കൂടട്ടെ. കൂടിവന്നാല്‍ ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നമ്മള്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.