Thursday, May 2, 2024
EntertainmentkeralaNews

നടി റബേക്ക സന്തോഷ് വിവാഹിതയാകുന്നു.

സീരിയല്‍ താരം റബേക്ക സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍.ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.നടന്മാരായ കുഞ്ചാക്കോ ബോബന്‍, ബിബിന്‍ ജോര്‍ജ്, മുന്ന, രമേഷ് പിഷാരടി. വിവേക് ഗോപന്‍, സംവിധായകന്‍ അജയ് വാസുദേവ് തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.തൃശൂര്‍ സ്വദേശിനിയായ റെബേക്ക മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനനായെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.