Sunday, May 19, 2024
keralaNews

നടിയെ ആക്രമിച്ച കേസിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് :അതിജീവിത

നടിയെ ആക്രമിച്ച കേസിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ വിദേശത്തുള്ള പലരുടെയും പക്കലുള്ളതായി ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും ഇത് ഞെട്ടിപ്പിച്ചുവെന്നും അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും നടി ആവശ്യപ്പെട്ടു. അതേസമയം വധ ഗൂഢാലോചനക്കേസില്‍ ദീലീപടക്കമുള്ളവരുടെ ശബ്ദ പരിശോധന ആവശ്യപ്പെട്ട് അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ശബ്ദപരിശോധനയോട് സഹകരിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഗൂഢാലോചനയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ശാസ്ത്രീയമായി തിരിച്ചറിയാനാണ് പരിശോധന.