Wednesday, May 15, 2024
keralaNewspolitics

സ്വർണ്ണ കള്ളക്കടത്ത് കേസ് ; പുതിയ വിവാദമുണ്ടാക്കി സ്വപ്ന സുരേഷ്  

“അശ്വത്ഥാമാവ് വെറും ഒരു ആനയല്ല ”  
സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടി കേരള രാഷ്ട്രീയം.    
തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്വർണക്കള്ളക്കടത്ത് കേസിൽ പുതിയ വിവാദം ഉണ്ടാക്കി സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെയാണ് വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത് .നയതന്ത്ര  ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്ത് കേസിൽ എല്ലാ വിവരങ്ങളും ശിവശങ്കരന്  അറിയാമായിരുന്നു. എന്നിട്ടും ആ വിവരം മറച്ചു വച്ചു.
ഇൻറർവ്യൂ പോലും നടത്താത തനിക്ക്  ജോലി വാങ്ങി തന്നതും ശിവശങ്കരനാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ജയിൽ ശിക്ഷക്ക്  ശേഷം  പുറത്തിറങ്ങിയ എം. ശിവശങ്കർ എഴുതിയ “അശ്വത്ഥാമാവ്  വെറും ഒരു ആന ” എന്ന പുസ്തകത്തിലാണ്  സ്വപ്നക്കെതിരെ പരാമർശമുള്ളത് .ഈ പുസ്തകത്തിലെ പരാമർശങ്ങൾ ക്കെതിരെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തലുമായി  നടത്തിയിരിക്കുന്നത്. ശിവശങ്കർ എഴുതാൻ വിട്ടുപോയത് അടക്കം താൻ എഴുതാൻ തുടങ്ങിയാൽ നിരവധി സത്യങ്ങൾ  എഴുതേണ്ടിവരുമെന്നും സ്വപ്ന സുരേഷ് പറയുന്നു .
ഐ ഫോൺ മാത്രമല്ല മറ്റ് നിരവധി സമ്മാനങ്ങൾ ശിവശങ്കർ നൽകിയിട്ടുണ്ട്. കേസിനെ തുടർന്ന് ജോലി രാജിവച്ച് ദുബായിൽ സെറ്റിലാകാനും ശിവശങ്കരൻ ആവശ്യപ്പെട്ടു . യൂണിടാകിലെ എല്ലാ അഴിമതികളും ശിവശങ്കരന് അറിയാമായിരുന്നു. നിരവധി തുകയും  കമ്മീഷനായി   ലഭിച്ചിട്ടുണ്ട് . അതടക്കം  നിരവധി തുകയാണ് ബാങ്ക് ലോക്കറിൽ ഉള്ളത്.താൻ വെറും ഒരു ജോലിക്കാരെ മാത്രമായിരുന്നുവെന്നും ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറയുന്നു .
സ്വർണ്ണ കള്ളക്കടത്തുമായി ആയി എല്ലാ വിവരങ്ങളും അറിയാമായിരുന്ന ശിവശങ്കർ എഴുതിയ ബുക്കിൽ  തനിക്കെതിരെ എഴുതിയത് എന്തിനാണെന്ന് അറിയില്ല .
ഒന്നര വർഷക്കാലം ജയിലിൽ കിടന്നതിനേക്കാൾ വലിയ വേദനയാണ് ശിവശങ്കർ എഴുതിയ ബുക്കിലൂടെ ഉണ്ടായതെന്നും അവർ പറയുന്നു. കേസിൽ മുൻകൂർ ജാമ്യം എടുക്കാനും , ഒളിവിൽ പോകാനും ,  വാട്സാപ്പ് മെസ്സേജുകൾ  അയക്കാനും  എല്ലാം സഹായിച്ചത് ശിവശങ്കരാണ്. താൻ ഒരുതരത്തിലും ആരെയും ചതിച്ചിട്ടില്ല.
എന്നാൽ തനിക്ക് കേസ് ഉണ്ടായപ്പോൾ ആരും  സഹായിച്ചില്ലെന്നും അവർ പറയുന്നു.
തൻറെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കരന് അറിയാമായിരുന്നു.
കുടുംബാംഗത്തെ പോലെയാണ് തങ്ങൾ കരുതിയത്. പിന്നെ എന്തുകൊണ്ടാണ് പുസ്തകത്തിൽ തനിക്കെതിരെ പരാമർശിച്ചത് എന്ന് അറിയില്ല. പാതി സത്യങ്ങൾ എഴുതി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. എല്ലാ സത്യങ്ങളും തുറന്നു എഴുതാൻ അദ്ദേഹം തയ്യാറാകണമായിരുന്നു. അദ്ദേഹം വിട്ടുപോയ സത്യങ്ങൾ  തനിക്ക് എഴുതാൻ അറിയാമെന്നും അങ്ങനെ എഴുതിയാൽ വലിയ ബുക്ക് തന്നെ ഉണ്ടാകുമെന്നും  അവർ പറയുന്നു. സ്വർണക്കള്ളക്കടത്ത് കേസ് ഇടവേളക്ക് ശേഷം വീണ്ടും പുനർജനിക്കുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്.
ശിവശങ്കരന് സര്‍ക്കാര്‍ വീണ്ടും ജോലി നല്‍കിയതുംപ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തിയതോടെ സംസ്ഥാനത്ത് സജീവ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കും . എന്നാല്‍ മുന്‍ മന്ത്രി കെ ടി ജലീലി നെതിരെ പരാമര്‍ശം ഇല്ലാത്തതും വെളിപ്പെടുത്തലില്‍ ശ്രദ്ധേയമായി . സ്വപ്ന സുരേഷിനെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ശിവശങ്കരനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ്കോടതിയിലാണെങ്കിലും ഇത് സംബന്ധിച്ച് ചര്‍ച്ചക്ക് വീണ്ടും കേരള രാഷ്ട്രീയം തയ്യാറെടുക്കുകയാണ് .