Tuesday, May 14, 2024
keralaNewspolitics

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നു; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയടെ അമ്മ

കൊച്ചി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അത് ആലുവയിലെ ഹോട്ടലില്‍ വെച്ചാണ് നടന്നതെന്നുമുള്ള വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. ഈ യോഗത്തില്‍ സിദ്ദിഖ് എന്നയാള്‍ പങ്കെടുത്തിരുന്നെന്ന് സുനി തനിക്ക് നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് നടന്‍ സിദ്ദിഖ് ആണോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ പറയുന്നു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത് എല്ലാം സത്യമാണ്. എന്നാല്‍ അത് പലരും പുറത്ത് പറയാന്‍ തയ്യാറാകുന്നില്ലെന്ന് ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി തന്നോട് പറഞ്ഞതായും ശോഭന വ്യക്തമാക്കി.അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെപരിഗണിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികളും സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപ് പറയുന്നത്.