Saturday, April 20, 2024
BusinesskeralaNewsUncategorized

മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വഖഫ് ബില്ലിലും, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍ വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിട്ടില്ല. ചാന്‍സലര്‍ ബില്ലും, ലോകായുക്ത ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരിക്കുന്നത്. ഇവയില്‍ രണ്ട് ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. വിവാദ ബില്ലുകള്‍ രാഷ്ട്രപത്രിക്ക് വിടാനാണ് സാധ്യത.